ട്രെയിൻ യാത്രക്കാർക്കു തിരിച്ചടി; ട്രെയിൻ ഗതാഗതത്തിനു മൂന്ന് ദിവസം പൂർണ നിയന്ത്രണംകൊച്ചി:എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിൽ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാൽ ശനി (11), ഞായർ (12), ചൊവ്വ(14) ദിവസങ്ങളിൽ ട്രെയിൻ ഗതാഗതത്തിനു പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. കേരളത്തിൽ കനത്തെ മഴയെത്തുടർന്ന് ട്രെയിനുകളുടെ വേഗം ഇപ്പോൾ നിയന്ത്രിച്ചിട്ടുണ്ട്.എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുൾപ്പെടെയുള്ളവർ വലയും. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. കൂടാതെ നാഗർകോവിൽ–മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്.

പൂർണമായി റദ്ദാക്കിയവ

 എറണാകുളം–കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ്

 കണ്ണൂർ–എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്

 എറണാകുളം–ഗുരുവായൂർ പാസഞ്ചർ

 ഗുരുവായൂർ–എറണാകുളം പാസഞ്ചർ

 ഗുരുവായൂർ–തൃശൂർ പാസഞ്ചർ

 തൃശൂർ–ഗുരുവായൂർ പാസഞ്ചർ

 എറണാകുളം–നിലമ്പൂർ പാസഞ്ചർ

 നിലമ്പൂർ–എറണാകുളം പാസഞ്ചർ

Post a Comment

0 Comments