പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അറിയിക്കാൻ നിർദ്ദേശംകോഴിക്കോട്:ജില്ലയില്‍ വെള്ളപ്പൊക്കത്തിനു ശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും ഡോക്ടര്‍മാരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ജെ ഡി എസ് പി ഓഫീസുമായി ബന്ധപ്പെടുക. അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലും വിവരം അറിയിക്കണം. ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് ആവശ്യ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. മലാപ്പറമ്പ്, ഒളവണ്ണ എന്നിവിടങ്ങളില്‍ രണ്ട് സ്പെഷ്യാലിറ്റി ക്യാമ്പുകള്‍ നടത്തി. പീഡിയാട്രിക്സ്, ഡെര്‍മെറ്റോളജി, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടടര്‍മാര്‍ പരിശോധന നടത്തി.വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ എല്ലാ ആശുപത്രികളും ഡോക്ടടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ഫോണ്‍ നമ്പര്‍: 0495-2376063

Post a Comment

0 Comments