കോഴിക്കോട് സ്റ്റേഷന്‍ വികസനം: ദക്ഷിണ റെയില്‍വേ മാനേജര്‍ക്കു മുൻപിൽ നിർദേശങ്ങൾ നിരത്തി എം.പി



കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 20ലധികം നിര്‍ദേശവുമായി എളമരം കരീം എം.പി. സ്റ്റേഷന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ മാനേജര്‍ക്കാണു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. മെമു സര്‍വിസ് ആരംഭിക്കല്‍, പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ടെര്‍മിനല്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്തു റെയില്‍വേ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാര നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണനക്കായി സമര്‍പ്പിച്ചത്.



നിർദേശിച്ച പ്രധാന നിര്‍ദേശങ്ങള്‍


  • കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കുക
  • കോഴിക്കോട് സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് 2 പ്ലാറ്റ്‌ഫോമുകള്‍ കൂടി പണിയുക
  • കോഴിക്കോട്-കോയമ്പത്തൂര്‍, കോഴിക്കോട്-മംഗലാപുരം, കോഴിക്കോട് എറണാകുളം റൂട്ടുകളില്‍ മെമു സര്‍വിസ് അരംഭിക്കുക 
  • കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ 2, 3 പ്ലാറ്റ്‌ഫോമുകളില്‍ മുഴുവന്‍ ഭാഗത്തും മേല്‍ക്കൂര സംവിധാനം ഒരുക്കുക
  • സ്റ്റേഷന്റെ 4-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുക
  • നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവ പ്രത്യേകം ട്രെയിനുകളായി ഓടുന്നതിനുള്ള സംവിധാനം ഒരുക്കുക
  • മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ രാത്രികാല ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കുക
  • ട്രെയിനുകളുടെ വൈകിയോട്ടം നിര്‍ത്തലാക്കുക
  • ട്രെയിനുകളുടെ പഴയ ബോഗികള്‍ മാറ്റി പുതിയത് അനുവദിക്കുക
  • കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് ടെര്‍മിനല്‍ സ്ഥാപിക്കുക
  • കോഴിക്കോട് സ്റ്റേഷനെ സെന്‍ട്രല്‍ സ്റ്റേഷനാക്കി മാറ്റുക
  • ഫറോക്ക്, എലത്തൂര്‍ സ്റ്റേഷനുകളെ യഥാക്രമം കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് സ്റ്റേഷനുകളാക്കി മാറ്റുക

Post a Comment

0 Comments