സംസ്ഥാനത്ത്​ വൈദ്യുതി നിയന്ത്രണം വേണ്ടിവരും-മന്ത്രി എം.എം മണി


തിരുവനന്തപുരം: സംസ്ഥാനത്ത്​ വൈദ്യുതി നിയ​ന്ത്രണത്തിന്​ സാധ്യതയുണ്ടെന്ന്​ ​മന്ത്രി എം.എം മണി. പ്രളയത്തെ തുടർന്ന്​ സംസ്ഥാനത്തെ ആറ്​ പവർ ഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടു. ഇത്​ മൂലം വൈദ്യുതി ലഭ്യതയിൽ 350 മെഗാവാട്ടി​​​​​​െൻറ കുറവുണ്ടായി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവ്​ വന്നിട്ടുണ്ട്​. ആകെ 750 മെഗാവാട്ടി​​​​​​െൻറ കുറവാണ്​ ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മണി പറഞ്ഞു.പുറത്ത്​ നിന്ന്​ വൈദ്യുതി വാങ്ങി പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്​. അത്​ സാധ്യമായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന്​ മന്ത്രി മുന്നറിയിപ്പ്​ നൽകി.

Post a Comment

0 Comments