​ഗ്രാൻഡ്​മാസ്​റ്റർ നിഹാൽ സരിന്​ കോകോഴിക്കോടിന്റെ ആദരം


കോഴിക്കോട്:ഇന്ത്യയിലെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായ നിഹാൽ സരിന് കോഴിക്കോടിന്റെ ആദരം. ജില്ല ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ല സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിലാണ് നിഹാലിനെ ആദരിച്ചത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിഹാലി​ന്റെ കഴിവ് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾക്ക് സാധിച്ചതിനാലാണ് ചെറുപ്പത്തിൽതന്നെ ഇത്രയും നേട്ടങ്ങൾ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ചെസ് അസോസിയേഷൻ സി.ഇ.ഒ എൻ. വിശ്വന്ത് അധ്യക്ഷത വഹിച്ചു. ഭവൻസ് പ്രിൻസിപ്പൽ താര കൃഷ്ണൻ, എ.എം. കുഞ്ഞിമൊയ്തീൻ, എ.വി. സുനിൽനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ നിഹാൽ ആറു വയസ്സുമുതൽ ജൂനിയർ തലം വരെയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ജേതാവാണ്. തൃശൂർ ദേവമാതാ സി.എം.ഐയിലെ ഹൈസ്കൂൾ വിദ്യാർഥിയാണ്.


Post a Comment

0 Comments