മഞ്ഞപ്പടക്കൊപ്പം ഇനി ക്രിക്കറ്റ് ദൈവമില്ല;ഓഹരി കൈമാറ്റം സ്ഥിരീകരിച്ച് സച്ചിൻ ടെൻഡുൽക്കർ



കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ കൈമാറിയത് സ്ഥിരീകരിച്ച് സച്ചിൻ ടെൻഡുൽക്കർ‍. ബ്ലാസ്റ്റേഴ്സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും മുന്നേറും. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിന്  പറഞ്ഞു. ഐഎസ്എൽ അഞ്ചാം സീസണിന്റെ കിക്ക്‌ ഓഫിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ പിൻമാറുന്ന വാർത്ത പുറത്തുവന്നത്. സച്ചിന്റെ കൈവശമുള്ള 20  ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു . അതേസമയം സച്ചിന്റെ ഇരുപതു ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.




ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസർമാരായ മുത്തൂറ്റ് ഫിൻകോർപ്പ് നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്റും വാർത്തയോട് പ്രതികരിച്ചിട്ടില്ല.  ഹൈദരാബാദിൽ നിന്നുള്ള നിമ്മഗഡ പ്രസാദ്, ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, നാഗാർജ്ജുന, അല്ലു അർജുൻ എന്നിവർ ഉൾപ്പെടുന്ന കോൺസോർഷ്യത്തിന്റെ കൈവശമാണ് 80 ശതമാനം ഓഹരിയും.  2015ലാണ് സച്ചിൻ ടെൻഡുൽക്കർ കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പി.വി.പി ഗ്രൂപ്പും ചേർന്നായിരുന്നു ഓഹരി വാങ്ങിയത്. എന്നാൽ ഈ കഴിഞ്ഞ മെയിൽ നടന്ന മൽസരിത്തിന് മുന്നോടിയായി പി.വി.പി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്‍‍ലൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‍സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്.



ഇതിന് ശേഷം ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാർജുനയും എത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്‌. പി.വി.പി. ഗ്രൂപ്പ്‌ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ്‌ ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക്‌ എത്തിച്ചത്‌.

Post a Comment

0 Comments