ഗെയില്‍ വാതക പൈപ്പ് ലൈൻ: അവലോകനയോഗം ചേര്‍ന്നു



ജില്ലയിലെ ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് കളക്ടരുടെ ചേമ്പറില്‍ അവലോകന യോഗം നടത്തി. ഗെയിലിന്‍റെ പൈപ്പ്ലൈന്‍ പോകുന്ന പ്രദേശത്ത് 10 സെന്‍റിന് താഴെ ഭൂമിയുള്ള കൈവശക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ച അഞ്ച് ലക്ഷം രൂപ നല്‍കുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകള്‍ പരിശോധിച്ച് കൊച്ചി ഗെയില്‍ ജനറല്‍ മാനേജര്‍ക്ക് അയയ്ക്കാനും തുക എത്രയും വേഗം കൊടുക്കാനുള്ള നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തുക കൊടുക്കുന്നതിന് കൈവശക്കാര്‍ക്ക് മറ്റ് ഭൂമിയില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസര്‍ നല്‍കിയാല്‍ മതിയെന്നും യോഗത്തില്‍ അറിയിച്ചു.



ആയഞ്ചേരി, കോട്ടൂര്‍,പുത്തൂര്‍, ഉണ്ണികുളം എന്നിവിടങ്ങളില്‍ സെക്ഷക്ഷനേറ്റിങ് വാള്‍വ് സ്റ്റേഷനുകള്‍ നിര്‍മിക്കുമ്പോള്‍ വെള്ളപ്പൊക്കസാധ്യത മുന്നില്‍ കണ്ട് സാങ്കേതിക മുന്‍കരുതലുകള്‍ എടുക്കേക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍  ഡെപ്യൂട്ടി കലക്ടര്‍ (LA) ഷാമില്‍ സെബാസ്റ്റ്യന്‍, ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു തുടങ്ങിവര്‍ പങ്കെടുത്തു

Post a Comment

0 Comments