![]() |
ഫയൽ ചിത്രം |
കോഴിക്കോട്: പ്രസവിച്ചയുടനെ കുഞ്ഞിനെ സ്ത്രീ കഴുത്തറുത്ത് കൊന്നു. നിര്‍മലൂര്‍ പാറമുക്ക് വലിയ മലമുക്ക് കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിനെ പ്രസവിച്ച സ്ത്രീ തന്നെ കഴുത്തറുത്തത്. ഇന്നു പുലര്‍ച്ചയാണ് ഇവര്‍ പ്രസവിച്ചത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ കാര്യമന്വേഷിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവരെന്ന് പോലീസ് വ്യക്തമാക്കി
0 Comments