വടകര റവന്യു ഡിവിഷൻ ഓഫിസ് പ്രവർത്തനം തുടങ്ങികോഴിക്കോട്: പുതുതായി അനുവദിച്ച വടകര റവന്യു ഡിവിഷൻ ഓഫിസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച താലൂക്ക് ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. നാണു എംഎൽഎ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ കെ. ദാസൻ, പാറക്കൽ അബ്ദുല്ല, നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ടയിൽ രാധാകൃഷ്ണൻ, കെ. സജിത്ത്, സി.എച്ച്. ബാലകൃഷ്ണൻ, തിരുവള്ളൂർ മുരളി, കെ.എം. ശോഭ, കെ. കുഞ്ഞിരാമൻ, വി. പ്രതിഭ, എ.സി. സതി, നഗരസഭ ഉപാധ്യക്ഷ പി. ഗീത, കൗൺസിലർമാരായ പ്രേമകുമാരി വനമാലി, ടി.പി. പ്രസീത, എഡിഎം ടി.ജനിൽകുമാർ, സബ് കലക്ടർ വിഘ്നേശ്വരി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഗോകുൽദാസ്, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി, ഇ.കെ. നാരായണൻ, പി. മോഹനൻ, ടി.വി. ബാലൻ, പി.എം. അശോകൻ, ഉമ്മർ പാണ്ടികശാല, കെ. ലോഹ്യ, മുക്കം മുഹമ്മദ്, നവീന്ദ്രൻ, കൂട്ടത്താങ്കണ്ടി സുരേഷ്, ബാബു നല്ലളം, മനയചത്ത് ചന്ദ്രൻ, മനോജ് ആവള, വി.ഗോപാലൻ, ടി.വി. ബാലകൃഷ്ണൻ, ഹബീബ്, ആർഡിഒ വി.പി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments