ജോയന്റ് ആർ.ടി. ഓഫീസ് മാറ്റം: ബഹുജന ധർണ നടത്തി

കൊടുവള്ളി ജോയന്റ് ആര്‍.ടി.ഓഫീസിനു മുന്നില്‍ നടന്ന സര്‍വകക്ഷി ധര്‍ണ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
 
കൊടുവള്ളി: മടവൂർ പഞ്ചായത്ത് പരിധിയിലുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൊടുവള്ളി ജോയന്റ് ആർ.ടി. ഓഫീസിനുമുന്നിൽ സർവകക്ഷി ധർണ നടത്തി. മടവൂർ പഞ്ചായത്തിനെ കൊടുവള്ളി ജോയന്റ് ആർ.ടി. ഓഫീസ് പരിധിയിൽനിന്ന് എടുത്തുമാറ്റി നന്മണ്ടയിൽ പുതുതായി വരുന്ന ജോയന്റ് ആർ.ടി. ഓഫീസ് പരിധിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.മടവൂരിനെ നന്മണ്ടയിലേക്ക് മാറ്റുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ ഭരണതലത്തിൽ ഇതിന്റെ ചർച്ച തുടങ്ങിയ സമയത്തുതന്നെ ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നതായി ധർണ ഉദ്ഘാടനം ചെയ്ത കാരാട്ട് റസാഖ് എം.എൽ.എ. പറഞ്ഞു. ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ഗതാഗതമന്ത്രിയുടെ വീട്ടുപടിക്കൽ കുത്തിയിരിക്കുന്നത് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും എം.എൽ.എ. പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം.എ. ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശശി ചക്കാലക്കൽ, സിന്ധു മോഹൻ, സക്കീനാ മുഹമ്മദ്, വി.സി. അബ്ദുൽ ഹമീദ്, ടി. അലിയ്യി, ഷംസിയ മലയിൽ, എ.പി. നസ്തർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments