കനോലി കനാലിലെ ജൈവ മാലിന്യങ്ങള്‍ നീക്കാന്‍ വിദഗ്ധ സഹായം തേടും



കോഴിക്കോട്: കനോലി കനാലിലെ ജൈവ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ വിദഗ്ധരുെട സഹായം തേടും. കാരപ്പറമ്പ് ഭാഗത്ത് അടിഞ്ഞുകൂടിയ അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ നീക്കുന്നതിനാണ് സഹായം തേടുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കുന്നത് ജനപങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. എരഞ്ഞിപ്പാലം ഭാഗത്തെ ശുചീകരണത്തില്‍ ഞായറാഴ്ച ഇരുനൂറോളം പേരാണ് പങ്കാളികളായത്. കനാലിലേക്ക് വളര്‍ന്ന പച്ചിലക്കാടുകളും ഇേതാടൊപ്പം വെട്ടിമാറ്റുന്നുണ്ട്. ജില്ല കലക്ടര്‍ യു.വി. ജോസ്, പ്രഫ. ടി. ശോഭീന്ദ്രന്‍, പ്രഫ. കെ. ശ്രീധരന്‍, നിറവ് കോഒാഡിനേറ്റര്‍ ബാബു പറമ്ബത്ത് എന്നിവരും െറസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാറ്ററിങ് അസോസിയേഷന്‍, നിറവ് പ്രവര്‍ത്തകര്‍, സൈന്‍ പ്രിന്‍റിങ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.



ആസ്റ്റര്‍ മിംമ്സിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കനാല്‍ ശുചീകരിക്കുന്നവര്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികകള്‍ നല്‍കുകയും സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുകയും ചെയ്തു. പുഞ്ചിരി കലാവേദി ഓഫിസ് മുതല്‍ കാരപ്പറമ്ബ് വരെ കനാലില്‍ കോഴി അവശിഷ്ങ്ങള്‍ ഉള്‍െപ്പടെ ജൈവ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. ഇത് നീക്കാന്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ വിദഗ്ധ സേനാംഗങ്ങളുടെ സഹായം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നഗരത്തി​െന്‍റ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന 11.2 കിലോമീറ്റര്‍ നീളമുള്ള കനോലി കനാലിനെ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. മേല്‍ഭാഗത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് വീണ്ടെടുക്കുകയാണ് ആദ്യം െചയ്യുന്നത്.

തുടര്‍ന്ന് വിവിധ ഭാഗങ്ങളായി തിരിച്ച്‌ ജനകീയ കമ്മിറ്റികള്‍ രൂപവത്കരിച്ച്‌ മാലിന്യം തള്ളുന്നതില്‍ നിന്നടക്കം സംരക്ഷിക്കും

Post a Comment

0 Comments