പയ്യോളി ബസ് സ്റ്റാന്‍ഡില്‍ നിബന്ധനകള്‍ കര്‍ശനമാക്കി

പയ്യോളി ബസ് സ്റ്റാന്റ്
പയ്യോളി:സ്റ്റാന്‍ഡിലെ ബസുകളുടെ അമിതവേഗതയ്ക്കും യാത്രക്കാരുടെ പരക്കം പാച്ചിലിനും പരിഹാരമാകുന്നു. ദീര്‍ഘദൂര ബസുകള്‍ക്കും ഹൃസ്വദൂര ബസുകള്‍ക്കും പ്രത്യേകം നിശ്ചയിച്ച ട്രാക്കില്‍ നിന്ന് മാത്രമേ ഇനി പുറപ്പെടാവൂ. വടകര, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ ബസ് സ്റ്റാന്‍ഡിലെ കൈരളി ഹോട്ടലിന് മുന്‍വശത്തുള്ള ട്രാക്കില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്‍ ഓട്ടോ ബേക്ക് സമീപമുള്ള ട്രാക്കില്‍ നിന്നുമാണ് പുറപ്പെടുക.



കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിന്റെ വടക്കു വശത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് നിന്നും കണ്ണൂരിലേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡിന്റെ നടുവിലുള്ള നേരത്തെ നിര്‍ത്തുന്ന ഭാഗത്ത് നിന്നുമാണ് യാത്ര പുറപ്പെടേണ്ടത്. ഇവിടെ ഒരു ബസ് ബേ കൂടെ പുതുതായി നിര്‍മിക്കും. ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി പൊലിസിനെ നിയോഗിക്കും. ഇപ്പോള്‍ പൊലിസ് സ്റ്റേഷന് മുന്‍വശത്തുള്ള ടൈം പഞ്ചിങ് സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡിനകത്തേക്ക് മാറ്റും. നേരത്തെ പൊലിസ് സഹായ കേന്ദ്രം ഉണ്ടായിരുന്ന സ്ഥലത്താണ് പഞ്ചിങ് സ്റ്റേഷന്‍ നിര്‍മിക്കുക. ട്രാഫിക് പരിഷ്‌കാരങ്ങളുടെ ഭാഗമായി ബസ് സ്റ്റാന്‍ഡിനകത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നേരത്തെ തടഞ്ഞിരുന്നു. പയ്യോളി സി.ഐ എം.പി രാജേഷ് ബസ് സ്റ്റാന്‍ഡിലെത്തി ട്രാഫിക് പരിഷ്‌കാരങ്ങള്‍ വിലയിരുത്തി.

Post a Comment

0 Comments