കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈൻ: പൈപ്പിടൽ പുനരാംഭിച്ചുകോഴിക്കോട്:കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈനിൽ നിന്നാണ് പരിസ്ഥിതി സൗഹൃദ ഇന്ധന വിതരണം നടത്തുക. വാതക പൈപ്പിടൽ ജോലി ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പ് കാരണം നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും പ്രളയം കാരണം പ്രവൃത്തി നിറുത്തിവയ്ക്കേണ്ടി വന്നു.ഇപ്പോൾ വീണ്ടും പ്രവൃത്തി പുനരാംഭിച്ചിട്ടുണ്ട്.പൈപ്പിടൽ പ്രവൃത്തിയിൽ ഏറ്റവും പിന്നിൽ കോഴിക്കോട് ജില്ലയാണ്. എങ്കിലും തുടർന്നുള്ള സമയത്ത് വളരെ പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. വയനാട് ജില്ലയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് പ്രത്യേകം പൈപ്പ് ലൈൻ ഇട്ടാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന് കാലതാമസം ഉണ്ടാവും.


Post a Comment

0 Comments