വൈകിയോടി ട്രെയിനുകൾ; വലഞ്ഞ്​ യാത്രക്കാർ



കോ​ഴി​ക്കോ​ട്​:അ​റ്റ​കു​റ്റ​പ്പ​ണി, ലോ​ക്കോ​പൈ​ല​റ്റ് ക്ഷാമം എ​ന്നി​വ​യു​ടെ പേ​രി​ൽ ട്രെ​യി​നു​ക​ൾ റദ്ദാക്കുന്നതും വൈ​കു​ന്ന​തും യാ​ത്ര​ക്കാ​രെ വലക്കുന്നു. എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നടക്കു​ന്ന അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണം കോ​ഴി​ക്കോ​​ട്​ വ​ഴി പോ​കു​ന്ന ട്രെ​യി​നു​ക​ളി​ൽ പ​ല​തും വൈകിയാണെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൃത്യ​ത പാ​ലി​ച്ച ട്രെ​യി​നു​ക​ള​ട​ക്കം വീ​ണ്ടും താളംതെറ്റി ഒാ​ടു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ കോഴിക്കോ​ട്ടെത്തി​യ മി​ക്ക ട്രെ​യി​നു​ക​ളും മണിക്കൂറുക​ൾ വൈ​കി​യാ​ണെ​ത്തി​യ​ത്.  വൈ​കീ​ട്ട്​ 4.10-ന്​ ​​കോ​ഴി​ക്കോ​​ട്ടെത്തേ​ണ്ട പ​ര​​ശു​റാം എക്സ്പ്രസ്(16650) ര​ണ്ടേ​കാ​ൽ മ​ണി​ക്കൂ​ർ വൈകി​യാ​ണെ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ പാസ​ഞ്ച​ർ(56651) ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ വൈ​കി. തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ(56603) ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ്​ ​ വൈകി​യാ​ണ്​ കോ​ഴി​ക്കോ​​ട്ടെത്തി​യ​ത്. ഒന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഇൗ ​ട്രെ​യി​ൻ​ കണ്ണൂരി​ലെ​ത്തി​യ​ത്. തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇടയി​ലാ​ണ്​ കൂ​ടു​ത​ൽ വൈ​കി​യ​ത്. രാ​വി​ലെ 11.20-ന്​ ​കോ​ഴി​ക്കോ​ട്ടെത്തേ​ണ്ട മംഗളൂരു-നാഗർകോ​വി​ൽ ഏ​റ​നാ​ട്​ എ​ക്​​സ്​​പ്ര​സ്(16605) ഒന്നേ​കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കി 12.35-നാ​ണ്​ എത്തിയത്.


Post a Comment

0 Comments