വയനാട് ചുരം തുരങ്കപാത:പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊങ്കൺ റെയിൽവേകോഴിക്കോട്:കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ആനക്കാംപൊയിൽ ‐കള്ളാടി‐മേപ്പാടി തുരങ്കപാതയുടെ വിശദ പദ്ധതി രേഖ (ഡിപിആർ ) തയാറാക്കുന്നതിന്  പൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, കൊങ്കൺ റെയിൽവേ കോർപറേഷൻ ചീഫ് എൻജിനിയറെ അറിയിച്ചു.വിവിധ തലങ്ങളിലെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഡിപിആർ തയ്യാറാക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്താൻ തീരുമാനമായതെന്ന് ജോർജ് എം തോമസ് എംഎൽഎ പറഞ്ഞു. എൽഡിഎഫ് സർക്കാറിന്റെ കന്നി ബജറ്റിൽതന്നെ തുരങ്ക പാത നിർമാണത്തിന‌് 20 കോടി രൂപ നീക്കിവച്ചിരുന്നു. മൂന്നര പതിറ്റാണ്ട് മുമ്പ‌് ടങ്ങിയ വയനാട് ബദൽ റോഡിനായുള്ള ശ്രമങ്ങൾ വനഭൂമി വിട്ടുകിട്ടാതിരുന്നതിനാലാണ് ഇതുവരെ യാഥാർഥ്യമാകാതിരുന്നത്. പിന്നീട് തുരങ്കപാതയുടെ സാധ്യതകൾ സംബന്ധിച്ച പഠന റിപ്പോർട്ട് വന്നതും ഇതിനായി വിവിധ തലങ്ങളിൽ നടന്ന ചർച്ചകളും, കേരളസർക്കാരിന്റെ അനുകൂലമായ സമീപനവും ചുരമില്ലാപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷ നൽകി.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ  വയനാട്ടിലെ മേപ്പാടിയിലെത്താം. ഇതിൽ അഞ്ചര കിലോമീറ്റർ നീളത്തിൽ  തുരങ്കം നിർമിച്ചാൽ വനഭൂമി നഷ്ട പ്പെടാതെതന്നെ റോഡ‌്   യാഥാർഥ്യമാകുമെന്നാണ് സാധ്യതാ റിപ്പോർട്ട്. തുരങ്ക പാത യാഥാർഥ്യമാകുന്നത്തോടെ മലബാറിലെ ഗതാഗത, വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വികസനത്തിന് ഗതിവേഗംകൂടും. നിർദിഷ്ട മലയോരഹൈവേ കൂടി വരുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ അനന്തത സാധ്യതകളാണ് തുരങ്ക പാത തുറന്നു തരുക.

സർക്കാർ ഉത്തരവ്

Post a Comment

0 Comments