പുലിമുട്ട് നടപ്പാത സഞ്ചാരയോഗ്യമാക്കി

തകർന്ന് കിടന്ന ബേപ്പൂർ പുലിമുട്ട് നടപ്പാത (ഫയൽ ചിത്രം)


കോഴിക്കോട്: ബേപ്പൂർ പുലിമുട്ട് കടൽത്തീരത്തെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും ഇരിപ്പിടവും ഒറ്റദിവസംകൊണ്ട് പുനർനിർമിച്ച് സന്നദ്ധപ്രവർത്തകർ. 25-ഓളം വരുന്ന ‘മോണിങ്‌ വാക്കേഴ്‌സ്‌’ ടീമംഗങ്ങളും വിദഗ്ധ തൊഴിലാളികളും ചേർന്നാണ് മാതൃകയായത്.നടപ്പാതയുടെ അവസാനം വൃത്താകൃതിയിലുള്ള ഭാഗത്തെ ഇൻറർലോക്ക് കട്ടകളാണ് സ്ഥാനം തെറ്റിയും പൊട്ടിപ്പൊളിഞ്ഞും സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിച്ചത്. ടൂറിസം െഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് 2004-ലാണ് പുലിമുട്ടിനെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് തുടങ്ങിയത്. പിന്നീട് 2010-ൽ സുനാമി പുനരധിവാസപദ്ധതിയിലും ബീച്ച് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ടിലും ഉൾപ്പെടുത്തി സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാക്കി. പ്രഭാത-സായാഹ്ന സവാരിക്കാരുടെ കൂട്ടായ്മാണ് ‘മോണിങ്‌ വാക്കേഴ്‌സ്’. രക്ഷാധികാരി പി. അബ്ദുൽഖാദർ, ടി.കെ. അൻവർ സാദത്ത്, എം.പി. അബ്ദുൽ നാസർ, പി.ടി. അബ്ദുൽ മുത്തലിബ്, അനീസ് ബഷീർ, എ. അഷ്റഫ്, കെ.പി. റജി, ഷാഹിന ബഷീർ, ലക്ഷ്മി നന്ദകുമാർ എന്നിവരാണ് കൂട്ടായ്മയിലുള്ളത്.

Post a Comment

0 Comments