പ്രസിഡന്റ് മാറ്റത്തിന് കളമൊരുക്കാൻ പുതുപ്പാടി പഞ്ചായത്ത്: LDF മെമ്പർ രാജിവെച്ചു


താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ഷൈജലാണ് രാജിവെച്ചത്, നിലവിൽ LDF-ന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പ്രസിഡന്റ് പദവി സംവരണമായതിനാൽ UDF ലെ അമ്പികയാണ് പ്രസിഡന്റ്. LDF ൽ സംവരണ സമുദായത്തിൽ നിന്നും മെമ്പർമാർ ഉണ്ടായിരുന്നില്ല, ഇതു മറികടക്കാനാണ് CPI(M) മെമ്പർ രാജിവെച്ചത്, ഈ വാർഡിൽ സംവരണ സമുദായ അംഗത്തെ മത്സരിപ്പിച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാനാണ് CPI(M) തീരുമാനം.അഴിമതി ആരോപണം നേരിടുന്ന നിലവിലെ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് LDF ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും നടന്നിരുന്നു.


Post a Comment

0 Comments