കെഎസ‌്ആർടിസി ടെർമിനൽ വീണ്ടും ഇ ടെൻഡർ ക്ഷണിച്ചു


കോഴിക്കോട‌്:കെഎസ‌്ആർടിസി ടെർമിനലിലെ വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പിന‌ായി കെടിഡിഎഫ‌്സി മൂന്ന‌് വർഷത്തിന‌് ശേഷം വീണ്ടും ടെൻഡർ വിളിച്ചു. വെബ‌്സൈറ്റിൽ ഇ ടെൻഡറായി നവംബർ 15 വരെ സമർപ്പിക്കാം. 26-ന‌്അപേക്ഷകൾ തുറക്കും. ആദ്യ കരാർ 2015ൽ ഹൈക്കൊടതി  റദ്ദാക്കിയിരുന്നു. അതിനുശേഷം  ഇപ്പോഴാണ്‌  ടെൻഡർ വിളിച്ചത‌്. ടെർമിനലിലെ 3,28,460 ചതുരശ്രയടി സ്ഥലം ഒറ്റ യൂണിറ്റായാണ‌് കരാർ നൽകുന്നത‌്. 30 വർഷമാണ‌് കാലാവധി. ടെർമിനലിൽ ഷോപ്പുകൾ, ഓഫീസുകൾ, സൂപ്പർ മാർക്കറ്റ‌്, ഫുഡ‌്കോർട്ട‌്‌സ‌് എന്നിവക്കെല്ലാം സൗകര്യമുണ്ട‌്.



കെഎസ‌്ആർടിസി കോഴിക്കോട‌് ടെർമിനൽ ടെൻഡർ എടുക്കുന്നവർക്ക‌് അടിസ്ഥാന വാടക നിശ‌്ചയിക്കാം. ഒപ്പം തിരിച്ചുകിട്ടാത്ത നിക്ഷേപവും സമർപ്പിക്കണം. കെടിഡിഎഫ‌്സി അടിസ്ഥാന തുക നിശ‌്ചയിച്ചിട്ടില്ലെങ്കിലും ഏറ്റവും ഉയർന്ന തുകയും നിക്ഷേപ തുകയും കെടിഡിഎഫ‌്സിക്ക‌് തൃപ‌്തികരമാകണമെന്ന  നിബന്ധനയുണ്ട‌്.  വാടകയും തിരിച്ചുകിട്ടാത്ത നിക്ഷേപവും കൂടുതൽ വാഗ‌്ദാനം നൽകുന്നവർക്ക‌് ടെൻഡർ ഉറപ്പിക്കും. വാടക ഉറപ്പിക്കുന്നവർ ശുചീകരണം,  ഇലക‌്ട്രിക്കൽ അറ്റകുറ്റപ്പണി തുടങ്ങിയവ  ചെയ്യണം.

2015 ജൂണിലാണ‌് കെഎസ‌്ആർടിസി ടെർമിനൽ ഉദ‌്ഘാടനംചെയ‌്തത‌്. വാണിജ്യാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന കെട്ടിടം വാടകക്ക‌് കൊടുക്കുന്നതിൽ തുടക്കം മുതൽ വിവാദമുണ്ടായിരുന്നു. മാക‌് അസോസിയേറ്റ‌്സ‌് എന്ന സ്ഥാപനവുമായി 30 വർഷത്തേക്ക‌് കരാർ ഉണ്ടാക്കിയിരുന്നു. 50 കോടി നിക്ഷേപവും പ്രതിമാസം 50 ലക്ഷം വാടകയും നൽകാമെന്നായിരുന്നു കരാർ. എന്നാൽ നിശ‌്ചയിച്ച സമയത്ത‌് കെട്ടിട പെർമിറ്റും നമ്പറും സമർപ്പിക്കാൻ കെടിഡിഎഫ‌്സിക്ക‌് കഴിഞ്ഞില്ല. അഗ‌്‌നിശമനസേനയുടെ അനുമതി ലഭിക്കാത്തതിനാൽ കോർപറേഷൻ കെട്ടിട നമ്പർ നൽകാത്തതായിരുന്നു കാരണം.  തുടർന്ന‌് ഇതിനെതിരെ സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കരാർ അസാധുവാക്കുകയും ചെയ‌്തു.
E-tender Notice


More Info:https://etenders.kerala.gov.in/nicgep/app

Post a Comment

0 Comments