ഗോകുലം കേരള ജേഴ്‌സി ഇന്ന് പുറത്തിറക്കും


കോഴിക്കോട് :ഐ ലീഗ് ഫുട്‌ബോളിൽ കേരളത്തിൽനിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്.സി.യുടെ ജേഴ്‌സിയും കിറ്റും ശനിയാഴ്ച പുറത്തിറക്കും. വൈകീട്ട് ആറിന് ബീച്ചിലാണ് ചടങ്ങ്. ടീമിന്റെ ആരാധകഗാനം ‘തൈക്കൂടം ബ്രിഡ്ജ്’ മ്യൂസിക് ബ്രാൻഡ് അവതരിപ്പിക്കും. ടിക്കറ്റ് വിൽപ്പനയ്ക്കും ചടങ്ങിൽ തുടക്കമാവും.കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ഹോം മത്സരങ്ങൾ. കൊൽക്കത്താ വമ്പൻമാരായ മോഹൻ ബഗാനുമായി 27-ന് ഗോകുലം ആദ്യ മത്സരം കളിക്കും. പത്തു ഹോം മത്സരങ്ങൾ കോഴിക്കോട്ട് നടക്കും. കുറഞ്ഞത് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 300, 500, 700 രൂപയുടെ സീസൺ ടിക്കറ്റുകളും ലഭ്യമാണ്. സംസ്ഥാനത്തെ ഗോകുലം ഓഫീസുകളിലും ഓൺലൈനായി വെബ്സൈറ്റിലും ‘പേടിയം’ ആപ്പിലും ടിക്കറ്റുകൾ ലഭിക്കും.

Post a Comment

0 Comments