ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്‌പോൺസറായി മൈജികൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്പോൺസറായി മൈജി (മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ്) കരാറൊപ്പിട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസറാകുന്നതിന്റെ ധാരണാപത്രം മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയും കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ. വരുൺ ത്രിപുരനേനിയും പരസ്പരം കൈമാറി. ശനിയാഴ്ച കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ഇരുവരും ധാരണാപത്രം ഒപ്പിട്ടത്.കേരള ബ്ലാസ്റ്റേഴ്‌സുമായി ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു. മലയാളികളുടെ ജീവരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ആവേശമാണ് ഫുട്‌ബോൾ. അതുപോലെ വർത്തമാന ലോകത്തിന്റെ അഭിവാജ്യഘടകമാണ് ഗാഡ്ജറ്റുകളും. ഈ രണ്ടു മേഖലയിലെയും മികച്ചവർ ഒരുമിക്കുന്നതിന്റെ അടയാളമാണ് ബ്ലാസ്റ്റേഴ്‌സും മൈജിയുമെന്നും ഷാജി പറഞ്ഞു. പുതിയ സീസണിൽ മികച്ച പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെന്ന് വരുൺ പറഞ്ഞു. യുവരക്തത്തിന് പ്രാമുഖ്യമുള്ള ടീമിന് മൈജിയുടെ പിന്തുണ ഏറെ പ്രോത്സാഹനം നൽകുമെന്നും വരുൺ പറഞ്ഞു. അടുത്ത വർഷത്തോടെ കേരളത്തിലെ എല്ലാ ജില്ലുകളിലുമായി 100 ഷോറൂമുകളാണ് മൈജി ലക്ഷ്യമിടുന്നത്

Post a Comment

0 Comments