കോഴിക്കോട് സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചുദുബൈ: കോഴിക്കോട് താമരശ്ശേരിക്കടുത്ത പൂനൂർ സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു. പാർക്കോ ഹൈപ്പർ റസ്റ്റോറൻറ് മാനേജർ പൂനൂർ സ്വേദേശി റഷീദ് ആണ് മരിച്ചത്. പൂനൂർ പൂക്കോട്  വട്ടിക്കുന്നുമ്മൽ അബു  എന്നവരുടെ മകൻ ആണ്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.റസ്റ്റോറന്റ് ജീവനക്കാര്‍രന്റെ സുഹൃത്താണ് അക്രമിയെന്നാണ് വിവരം.ജീവനക്കാര്‍ക്കുള്ള താമസ സ്ഥലത്ത് മറ്റുള്ളവര്‍ താമസിക്കുന്നതിനെ റഷീദ് എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അക്രമം നടത്തിയതെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിവരം പുറത്തറിഞ്ഞത്. മയ്യിത്ത് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments