പണിതിട്ടും, പണിതിട്ടും പണി തീരാതെ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റ്

കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റ് പരിസരം (ഫയൽ ചിത്രം)
കുറ്റ്യാടി:വർഷങ്ങളായിതുടർന്ന്‌കൊണ്ടിരിക്കുന്നതാണ് കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിന്റെ പണി. മൂന്ന് ഭരണസമിതികൾ മാറി മാറി പഞ്ചായത്ത് ഭരിച്ചെങ്കിലും. ബ്ര്രസ്സാന്റിന്റെ പണി ഇനിയും പൂർത്തീകരികരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൊണ്ട് തിരക്ക് പിടിച്ച് ഉദ്ഘാടനം ചെയ്യിച്ചതിന് ശേഷം പഞ്ചായത്ത് ഭരണം പിടിച്ച എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ബസ്സുകളുടെ പോക്കുവരവിനായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാൽ നിർമാണ പ്രവർത്തനത്തിലെ അശാസ്ത്രീയതയുടെ ഫലമായി യാർഡ് തകരുകയും ബസ്സുകൾക്കും യാത്രക്കാർക്കും പ്രയാസമായതിനെ തുടർന്ന് റൺവേയും യാർഡും കുഴിച്ച് മാറ്റി കോൺക്രീറ്റ് നിക്ഷേപിച്ച് പുനർനിർമാണം ആരംഭിക്കുകയുമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്ക് ബസ്സുകൾക്കും യാത്രക്കാർക്കും ഏറെ പ്രയാസമുണ്ടാക്കുകയാണ്. കെ.എസ്.ആർ.ഡി.സി ബസുകൾ ഉൾപ്പെടെ നിരവധി ബസ്സുകളാണ് കുറ്റ്യാടി ബസ്സ് സ്റ്റാന്റിൽ കയറി ഇറങ്ങുന്നത്.ഇഴഞ്ഞു കൊണ്ടുള്ള നിർമാണ പ്രവർത്തനം കാരണം സുഗമമായ രീതിയിൽ സ്റ്റാന്റിലേക്ക് ബസ്സുകൾക്ക് കയറാനോ ഇറങ്ങാനോ പറ്റാത്ത അവസ്ഥയാണ്.ഇത് കുറ്റ്യാടി, നാദാപുരം പാതയിൽ അടിക്കടി റോഡ് സ്തംഭനത്തിന്നും അപകടത്തിനും കാരണമാവുകയാണ്.സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കർമങ്ങൾ നടത്താനുള്ള സംവിധാനമോ ഇരിപ്പിടമോ ഇല്ല. മൂത്രപ്പുരയുടെ പ്രവേശന കവാടം കല്ല് കൊണ്ട് കെട്ടി പൊക്കി സിമന്റ് തേച്ചിരിക്കയാണ്. ഇരിക്കാൻ ഇടമില്ലാതെ ഏറെനേരം ബസ് കാത്ത് നിൽക്കേണ്ടിവരികയാണ് പ്രായമായവരും രോഗികളായ യാത്രക്കാരും വിദ്യാർ ത്ഥികളുമെല്ലാം.

Post a Comment

0 Comments