![]() |
Representation Image |
ചാലക്കുടി: ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വെ പാലത്തിനോടു ചേര്‍ന്ന് ബുധനാഴ്ച വൈകീട്ട് മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ചാലക്കുടി-അങ്കമാലി പാതയില്‍ ഒരുമണിക്കൂറോളം തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ആറരമുതല്‍ ഏഴരവരെയാണ് ഗതാഗതം നിര്‍ത്തിവെച്ചത്. തീവണ്ടികള്‍ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
അങ്കമാലിയില്‍നിന്ന് തൃശ്ശൂര്‍ക്കു പോകുന്ന ട്രാക്കിനു സമീപമാണ് പുഴയരിക് ഇടിഞ്ഞത്. പ്രളയത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് മെറ്റല്‍ച്ചാക്കുകള്‍ അടുക്കിവെച്ച് ശക്തിപ്പെടുത്തിയാണ് തീവണ്ടികള്‍ കടത്തിവിട്ടിരുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയശേഷം മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടികള്‍ കടത്തിവിട്ടു. രാത്രി വൈകിയാണ് രണ്ട് ട്രാക്കിലൂടെയുമുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തീവണ്ടികള്‍ വൈകി.
0 Comments