വ്യാജമുന്നറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്- കേരള പോലീസ്തിരുവനന്തപുരം:കേരളപോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പല വ്യാജ മുന്നറിയിപ്പുകളും സന്ദേശങ്ങളും, പോലീസിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും  സമൂഹമാധ്യമങ്ങളിൽ  പലരും ഷെയർ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയുടെ പേരിൽ എയ്ഡ്സ് പരത്തുന്ന ആൾ, പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്, തുടങ്ങി  ഇത്തരത്തില്‍നിരവധി വ്യാജ പോസ്റ്റുകളാണ് പോലീസിൻ്റെ  മുന്നറിയിപ്പെന്ന രീതിയില്‍ ദിനംപ്രതി പ്രചരിക്കുന്നത്. പോസ്റ്റിൻ്റെ  അവസാനത്തില്‍ കേരള പോലീസ് എന്ന് കാണുമ്പോഴേക്കും ഇത് വാസ്തവമാണെന്ന് കരുതി പലരും ഫോർവേഡ് ചെയ്യുകയാണ് പതിവ്. കേരള പോലീസ് നൽകുന്ന അറിയിപ്പുകളാണെന്ന്  തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ സത്യാവസ്ഥ മനസിലാക്കാതെ ഷെയര്‍ ചെയ്യുന്നതിന് മുമ്പ്  ഫെയ്‌സ്ബുക്കിലൂടെയോ മറ്റോ കേരള പോലീസിനോട് നേരിട്ട് യാഥാർഥ്യങ്ങൾ അന്വേഷിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന  കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍  നിങ്ങളെ സഹായിക്കാൻ സജ്ജമാണ്.

Post a Comment

0 Comments