പേരാമ്പ്ര ബൈപ്പാസ്: സ്ഥലമേറ്റെടുക്കൽ 3 മാസത്തിനകം പൂർത്തിയാവും


കോഴിക്കോട്:പേരാമ്പ്ര ബൈപ്പാസിനായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. മന്ത്രി ടി.പി. രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. റോ‍ഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു 2.79 കിലോമീറ്റർ ദൂരമുള്ള ബൈപാസ് നിർമിക്കുന്നത്.പേരാമ്പ്ര മണ്ഡലത്തിലെ പട്ടയം, നികുതി സ്വീകരിക്കൽ തുടങ്ങിയ ഭൂപ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മണ്ഡലത്തിലെ പേരാമ്പ്ര, ചെമ്പനോട, ചങ്ങരോത്ത്, നൊച്ചാട്, ചക്കിട്ടപാറ, മേപ്പയൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂസംബന്ധമായ പ്രശ്നങ്ങളാണു ചർച്ച ചെയ്തത്.

Post a Comment

0 Comments