പുതുപ്പാടിയിൽ 284 അയൽക്കൂട്ടങ്ങൾ ഡിജിറ്റൽ ; ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിഡിഎസ്കോഴിക്കോട്:പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ അഫിലിയേറ്റ് ചെയ്ത 284 അയൽക്കൂട്ടങ്ങൾ ഡിജിറ്റലായി. അയൽക്കൂട്ടങ്ങളുടെ ഇതു വരെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും ട്രാൻസാക്‌ഷൻ ബേസ് എസ്എച്ച്ജി ഡിജിറ്റൽ അക്കൗണ്ടിങ് സിസ്റ്റം വഴി പ്രത്യേക സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തി.ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിഡിഎസും പുതുപ്പാടിയാണ്. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൽഎം) പദ്ധതിയുടെ ഭാഗമായാണ് അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്തത്. ആദ്യ ഘട്ടത്തിൽ മുഴുവൻ അയൽക്കൂട്ടത്തിലെയും അംഗങ്ങളുടെ വിവരങ്ങളും അയൽക്കൂട്ടത്തിന്റെ അടിസ്ഥാന വിവരങ്ങളും രണ്ടാം ഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളുമാണ് ചേർത്തത്.

ഇനി മുതൽ ഓരോ മാസവും അയൽക്കൂട്ടങ്ങൾ ചെയ്യുന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തും. ഓരോ അയൽക്കൂട്ടത്തിലെയും അംഗങ്ങളുടെ സമ്പാദ്യം, ലഭിച്ച ഫണ്ടുകൾ, അംഗങ്ങൾ എടുത്ത വായ്പ, എടുത്ത തുക, ബാലൻസ് തുക, മാസവരി, ലിങ്കേജ് വായ്പ അതിന്റെ തിരിച്ചടവ് തുടങ്ങിയ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തും. കുടുംബശ്രീ മിഷനിൽ നിന്നു പരിശീലനം ലഭിച്ച സിഡിഎസ് വൈസ് ചെയർപഴ്‌സൻ ഷീബ സജി, ഉപസമിതി അംഗം ലീന സെബാസ്റ്റ്യൻ എന്നിവരാണ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.

Post a Comment

0 Comments