നാദാപുരത്ത് നിയന്ത്രണംവിട്ട സ്കൂൾ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ഹോട്ടൽ ഉടമ മരിച്ചു



കോഴിക്കോട്:നാദാപുരം വാണിമേൽ കുളപ്പറമ്പിൽ നിയന്ത്രണംവിട്ട സ്കൂൾ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഹോട്ടൽ ഉടമ മരിച്ചു. രാഗം ഹോട്ടലിന്റെ ഉടമ കാക്കിയോട്ടുമ്മൽ രാജൻ (48) ആണ് മരിച്ചത്. ഹോട്ടലിലേക്കു സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയ രാജനെ നിയന്ത്രണംവിട്ടെത്തിയ ബസ്സിടിക്കുകയായിരുന്നു. നാദാപുരം ദാറുൽഹുദ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപെട്ടത്. സമീപത്തെ കടയിലിടിച്ചാണു ബസ് നിന്നത്. കുട്ടികൾക്കു നിസ്സാര പരുക്കുകളേയുള്ളൂ.


Post a Comment

0 Comments