കോഴിക്കോട്:സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് വടകര നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വടകര നഗരസഭയും ചോറോട്, ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകളുമാണു നിയോജക മണ്ഡലത്തിലുള്ളത്.
ചോറോട് പഞ്ചായത്തംഗവും ബിജെപി മണ്ഡലം ഭാരവാഹിയുമായ പി.കെ.ശ്യാംരാജിനെ കഴിഞ്ഞ ദിവസം ഒരു സംഘം മർദിച്ചിരുന്നു. സിപിഎം പ്രവർത്തകൻ തച്ചോളിമാണിക്കോത്ത് കല്ലുള്ള മീത്തൽ റിജിത്തിന്റെ വീടിനു നേരെയും ചോറോട് പഞ്ചായത്തിൽ സിപിഎം കുരിയാടി ബ്രാഞ്ച് സെക്രട്ടറി ആർ.കെ.മോഹനന്റെ വീടിനു നേരെയും ബോംബേറും ഉണ്ടായി.
0 Comments