കനോലി കനാൽ: ശുചീകരണം തകൃതി; എന്നിട്ടും മാലിന്യത്തിന്റെ കുത്താെഴുക്ക്

കനോലി കനാലിൽ അരയിടത്തുപാലം ടാക്‌സി സ്റ്റാൻഡിന് സമീപം ഓടയിലൂടെ മാലിന്യം ഒഴുകുന്നു.

കോഴിക്കോട്:പൊതുജന പങ്കാളിത്തത്തോടെയുള്ള കനോലി കനാൽ ശുചീകരണം തകൃതിയായി നടക്കുമ്പോഴും മാലിന്യത്തിന്റെ ഒഴുക്ക് നിലക്കുന്നില്ല. മാലിന്യം ഒഴുകുന്ന 178 കുഴലുകളും 30 പ്രധാന ഒാടകളും ഉണ്ടെന്നാണ് കോർപ്പറേഷൻറെ കണക്ക്. അവയെല്ലാം അടയ്ക്കണമെന്ന് കോർപ്പറേഷൻ ഉത്തരവിട്ടെങ്കിലും ഫലമില്ല. ലാഭേച്ഛയില്ലാതെ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങുന്നവരുടെ അദ്ധ്വാനത്തിന് ഒരു വിലയുമില്ലാതാക്കും. ഒരു വശത്ത് നിന്നും നന്നാക്കി കൊണ്ടു വരുമ്പോൾ മറു വശത്ത് കൂടി വീണ്ടും മലിനമാവും. ശുചീകരണത്തിന് ഇറങ്ങുന്നവർക്ക് പോലും രോഗഭീഷണി. വലിയ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് ശുചീകരണത്തിന് ഇറങ്ങുന്നത്.മാലിന്യമൊഴുക്കുന്ന ഒാടകൾ അടച്ചില്ലെങ്കിൽ കേരളപ്പിറവി ദിനത്തിൽ ഇൗ മലിന ജലത്തിലൂടെയാവും ജലയാത്ര നടത്തേണ്ടി വരുക.



നഗരസഭ, ഫയർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കനോലി കനാൽ ശുചീകരിച്ചത്. ആയിരത്തിലധികം പേരാണ് മെഗാ ശുചീകരണത്തിനായി അണിനിരന്നത്. മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും അടക്കമുള്ള മാലിന്യങ്ങൾ മാറ്റി. ഇരുവശങ്ങളിലെ മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തു. ആഗസ്ത് 28 ന് തുടങ്ങിയ ശുചീകരണ പ്രവർത്തിയുടെ രണ്ടാം ഘട്ട ശുചീകരണമാണ് ശനിയാഴ്ച നടത്തിയത്.കൗൺസിലർമാരുടെ നേതൃത്വത്തിൽ 18 സെക്ടറുകളായി തിരിച്ച് കനാലിന് ഇരു വശങ്ങളിലും കാട് വെട്ടി തെളിച്ചിരുന്നു. ഇൗ മാസം 28 ന് മെഗാ ശുചീകരണം നടത്തുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഒാഫീസർ ആർ.എസ് ഗോപകുമാർ അറിയിച്ചു. വേങ്ങേരി നിറവിൻറെ സഹകരണത്തോടെയാണ് മെഗാശുചീകരണ പ്രവർത്തി നടക്കുന്നത്.

28 ന് മെഗാ ശുചീകരണം ഒന്നാം ഘട്ടത്തിൽനീക്കിയത് 2513 ചാക്ക് മാലിന്യം. കേരളപ്പിറവി ദിനത്തിൽ കൈപ്പുറത്ത് പാലത്തിന് സമീപത്ത് ജലയാത്ര ഉൾപ്പടെ കനോലി പൂരം

Post a Comment

0 Comments