കോഴിക്കോട്: കുറുക്കന്റെ കടിയേറ്റ് ഉണ്ണികുളം, പനങ്ങാട് പഞ്ചായത്ത് നിവാസികളായ എട്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഉണ്ണികുളം സ്വദേശികളായ മാനാംകുന്നുമ്മൽ ജിതിൻ (32), സജിൽ (31), ചന്ദ്രൻ (61), ഉണിത്തിരി (80), പനങ്ങാട് കിനാലൂർ കാന്തലാട്ട് മലയിൽ വാസു (70), സുരേന്ദ്രൻ (47), ചക്കി (65), അമ്പലപ്പറമ്പിൽ ഫസലുറഹ്‌മാൻ (18) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. പലരുടെയും മുഖത്തും കൈയ്ക്കും കാലിനുമെല്ലാം കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. നാട്ടുകാർ പിന്നീട് കുറുക്കനെ അടിച്ചുകൊന്നു. വീടുകൾക്ക് സമീപപ്രദേശത്ത് നിന്നാണ് എട്ടുപേരും കുറുക്കന്റെ ആക്രമണത്തിന് ഇരകളായത്. ഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റു.
0 Comments