നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സംരക്ഷണം നല്‍കണം: ഹൈക്കോടതി


കൊച്ചി: കോഴിക്കോട് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തങ്ങളുടെ സേവനം തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ആവശ്യങ്ങള്‍ ഉന്നയിച്ച് ഡ്രൈവര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ പി.ആര്‍. രാമചന്ദ്രമേനോനും ദേവന്‍ രാമചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.



ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ആക്രമിച്ചതിന് സി.ഐ.ടി.യു.വില്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്കെതിരേ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ കോടതിയെ അറിയിച്ചു. കസബ, ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഡ്രൈവര്‍മാര്‍ക്കെതിരേ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും കമ്മിഷണര്‍ അറിയിച്ചു.

Post a Comment

0 Comments