കൂടരഞ്ഞിയിൽ നവജാത ശിശുവിനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ മരണപ്പെട്ടു; കുട്ടിയെ രക്ഷപെടുത്തി.

Representation image

തിരുവമ്പാടി: നവജാത ശിശുവിനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ മരിച്ചു. കുട്ടിയെ അൽഭുതകരമായി രക്ഷപ്പെടുത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാലിലാണ് ഇന്ന് ഉച്ചക്ക് രണ്ടോടെ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:"പനക്കച്ചാലിലെ പെണ്ണുട്ടിയുടെ മകളും നിലമ്പൂർ കാരക്കോട് അമ്പാടൻ അജേഷിന്റെ ഭാര്യയുമായ അബിന (20) ഗർഭാവസ്ഥയിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പ്രസവശേഷം രോഗം മൂർഛിച്ചുവെന്നും ഇന്ന് ഉച്ചയോടെ ഒൻപത് ദിവസം പ്രായമായ കുട്ടിയെയുമെടുത്ത് കിണറ്റിൽ ചാടുകയുമായിരുന്നു." മകളെയും പേരക്കുട്ടിയെയും കാണാതെ വന്നതിനെ തുടർന്ന് അബിനയുടെ അമ്മ പെണ്ണുട്ടി നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ചാടിയ നിലയിൽ അബിനയെയും കുട്ടിയെയും കണ്ടത്. ഉടൻ ആളുകളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി തിരുവമ്പാടിയിലെ ലിസ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ അബിനയുടെ മരണം സംഭവിച്ചിരുന്നു. തിരുവമ്പാടി എസ്.ഐ. സനൽരാജിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ വച്ച് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു

Post a Comment

0 Comments