കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ യാത്രക്കാരനെയും കുട്ടിയെയും ടിടിഇ മര്‍ദ്ദിച്ചുവെന്ന് പരാതി

നൗഷാദ്
കോഴിക്കോട്: സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതിന് യുവാവിനെയും മൂന്നു വയസുള്ള കട്ടിയെയും ടി.ടി.ഇ മര്‍ദിച്ചുവെന്ന് പരാതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. എറണാകുളം - നിസാമുദ്ദീന്‍ മംഗള എക്സ്പ്രസില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത വെളിയങ്കോട് സ്വദേശി നൗഷാദിനും മകന്‍ നിഹാലിനുമാണ് മര്‍ദനമേറ്റത്.



റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതിന് ടി.ടി.ഇ സൂരജ് സിംഗ് നൗഷാദിനോട് 510 രൂപ പിഴ ആവശ്യപ്പെട്ടു. കോഴിക്കോട് എത്തിയപ്പോള്‍ നൗഷാദ് പിഴ സംഖ്യ കുറച്ചു തരാമോ എന്ന് ടി.ടി.ഇയോട് ചോദിക്കുകയും ഇതില്‍ പ്രകോപിതനായ ടി.ടി.ഇ ക്ഷോഭിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.  രസീത് തന്നാല്‍ പണം നല്‍കാമെന്ന് നൗഷാദ് പറഞ്ഞതോടെ ടി.ടി.ഇ മുഖത്തടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നൗഷിദിന്റെ കൈയിലുണ്ടായിരുന്ന കുട്ടിക്കും മര്‍ദനമേറ്റു. ഇതോടെ യാത്രക്കാര്‍ ടി.ടി.ഇയെ തടഞ്ഞ് പോലീസിന് കൈമാറി.

Post a Comment

0 Comments