സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതതിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്ര നിലയത്തില്‍നിന്നും സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍നിന്നും ലഭ്യമാകേണ്ട വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കല്‍ക്കരി ക്ഷാമവും യന്ത്രത്തകരാറുകളുമാണ് കേന്ദ്രനിലയങ്ങളില്‍നിന്ന് ലഭ്യമാകേണ്ട വൈദ്യുതിയില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

Post a Comment

0 Comments