ഉദ്ഘാടനത്തിനൊരുങ്ങിയ വയനാട് റോഡിലെ കുടുബശ്രീയുടെ മഹിളാമാള്‍ |
കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റിന്റെ കീഴിലുള്ള മഹിളാമാളിന്റെ ഉദ്ഘാടനം 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിക്ക് എതിർവശമാണ് മാൾ ഒരുക്കിയത്.
54 സെന്റിൽ അഞ്ച് നിലകളുള്ളതാണ് മാൾ. ചെറുകിട സംരംഭകരുടെ സ്ഥിരം വിപണിയായി 26 കൗണ്ടറുകളുൾ കൊള്ളുന്ന മൈക്രോ ബസാറും ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി 80 ഷോപ് മുറികളുമാണുള്ളത്. നാലാം നിലയിൽ കുടുംബശ്രീയുടെ ടെക്‌നോ വേൾഡ് ട്രെയിനിങ് സെന്റർ, ഫാമിലി കൗൺസലിങ് സെന്റർ, വനിതാ കോ-ഓപറേറ്റീവ് ബാങ്ക് കൗണ്ടർ, വനിതാ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഹെൽപ് ഡെസ്ക്, ഷീ ടാക്സി ഹെൽപ് ഡെസ്‌ക്, വനിതകളുടെ വിവിധ സർവീസസുകളുടെ കിയോസ്ക് തുടങ്ങിയവ പ്രവർത്തിക്കും. ഇതിനു പുറമേ മിൽമ, ഖാദിബോർഡ് തുടങ്ങിയ സ്ഥാപനങ്ങളും മാളിലുണ്ട്.
അഞ്ചാം നിലയിൽ 3100 സ്ക്വയർ ഫീറ്റ് ഏരിയയിൽ ഇലക്‌ട്രോണിക് പ്ലേ സോൺ, റൂഫ് ഗാർഡനിൽ ഫുഡ് കോർട്ട് ഒരുക്കും. രണ്ട് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറും മാളിലുണ്ട്. മാളിന്റെ സെക്യൂരിറ്റി ഗാർഡ്, അഡ്മിനിസ്‌ട്രേഷൻ, മറ്റു സർവീസുകൾ എന്നിവയെല്ലാം പൂർണ്മായി വനിതകളാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണിതെന്ന് കുടുംബശ്രീ പ്രോജക്ട് ഓഫീസർ എം.വി. റംസി ഇസ്മായിൽ പറഞ്ഞു.
0 Comments