കുഞ്ഞാലിമരയ്ക്കാർ മ്യൂസിയം: 18 ലക്ഷത്തിന്റെ സംരക്ഷണ പ്രവൃത്തി


കോഴിക്കോട്: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയം സംരക്ഷണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഒന്നാംഘട്ട സംരക്ഷണ പ്രവൃത്തിക്കായി 18 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ടിക്കറ്റ് കൗണ്ടർ, മേൽക്കൂര മോടിപിടിപ്പിക്കൽ, തറയോട് സംരക്ഷണം, പ്ലാസ്റ്ററിംഗ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് നിർമ്മാണം എന്നിവയാണ് ഒന്നാം ഘട്ടത്തിലുളളത്.



മ്യൂസിയത്തോടു ചേർന്ന പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലം ലഭിക്കാനുളള നടപടികളും പുരോഗമിക്കുകയാണ്. സംരക്ഷണ പ്രവൃത്തി പൂർത്തിയാകുന്നതോടെ പലഭാഗങ്ങളിൽ നിന്നും കിട്ടിയ ശിലാഫലകങ്ങളും മറ്റും ശാസ്ത്രീയമായ രീതിയിൽ പ്രദർശിപ്പിക്കാനും ഇതോടൊപ്പം പദ്ധതിയുണ്ട്. സ്ഥല പരിമിതി ഉണ്ടെങ്കിലും വിദ്യാർത്ഥികളും അന്യസംസ്ഥാനക്കാരും വിദേശികളുമൊക്കെയായി നിരവധി പേരാണ് മ്യൂസിയം സന്ദർശിക്കുന്നതിനായി എത്തുന്നത്. കൊയിലാണ്ടി എം.എൽ.എ കെ.ദാസന്റെയും മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്റെയും ശ്രമഫലമായാണ് മ്യൂസിയത്തിന് പുതുജീവൻ പകർന്നത്.

Post a Comment

0 Comments