"ആളുകൾ മരി​ക്കു​മ്പോൾ മാത്രം റോഡ്​ നന്നാക്കിയാൽ മതിയോ";സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ റോഡുകൾ നന്നാക്കത്തതിന്​ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ഹൈകോടതി. വി.​ഐ.പികൾ വരു​മ്പോഴോ ആളുകൾ മരിച്ചാലോ മാത്രമാണ് റോഡുകൾ നന്നാവുന്നത്​​. ദീർഘവീക്ഷണമില്ലാതെയാണ് ​റോഡ്​ നിർമാണം നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു​. എറണാകുളം-കാക്കനാട്​ റോഡി​​​ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജഡ്​ജി​ ദേവൻരാമചന്ദ്രൻ ചീഫ്​ ജസ്റ്റിസിന്​ കത്തെഴുതിയിരുന്നു. ഇത്​ ഹരജിയായി പരിഗണിച്ചാണ്​ കോടതിയുടെ നടപടി. മഴമുലമാണ് റോഡ്​ നന്നാക്കത്തതെന്ന്​​ സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, ഇൗ വാദം ഹൈ​ക്കോടതി അംഗീകരിച്ചില്ല.അടിസ്ഥാന സൗകര്യ വികസനം താൽക്കാലികമായി നടത്തരുതെന്ന്​​ കോടതി സർക്കാറിനെ ഒാർമിപ്പിച്ചു. റോഡ്​ വികസനത്തിന്​ മഴ എന്നത് ഒരു കാരണം അല്ല . ഭൂകമ്പം ഒന്നുമല്ലല്ലോ വന്നതെന്നും കോടതി ചോദിച്ചു.  അന്യ സംസ്ഥാനങ്ങളിൽ വളരെ നല്ല റോഡുകൾ ആണ്​. റോഡുകൾ പേരിനു നന്നാക്കിയാൽ മാത്രം പോരാ അത് നില നിർത്താൻ ഉള്ള നടപടികൾ കൂടി സർക്കാർ സ്വീകരിക്കണം. പഴയ തെറ്റുകൾ ഇനി ഉണ്ടാവാൻ പാടില്ല. ഇവിടെ ജീവനുകളാണ്​​ നഷ്​ടപ്പെടുന്നതെന്നും കോടതി വ്യക്​തമാക്കി.

Post a Comment

0 Comments