കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഭൂഗർഭ വൈദ്യുതി ലൈൻ നിർമാണം അടുത്ത​വർഷം പൂർത്തിയാകും: പവർഗ്രിഡ്


പാലക്കാട്: മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭൂ​ഗ​ർ​ഭ വൈദ്യുതി ലൈ​ൻ നി​ർ​മാ​ണം അ​ടു​ത്ത​വ​ർ​ഷം പൂർത്തിയാക്കുമെന്ന് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പറ​ഞ്ഞു. മ​ണ്ണു​ത്തി മാ​ട​ക്ക​ത്ത​റ​യി​ൽ നി​ന്നും 28 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. ച​ത്തീ​സ് ഗ​ഡി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണ് ത​മി​ഴ്നാ​ട് വ​ഴി വ​ട​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​ച്ച് പി​ന്നീ​ട് ഹൈ ​ഡെ​ൻ​സി​റ്റി പൈ​പ്പു​ക​ളി​ലൂ​ടെ മാ​ട​ക്ക​ത്ത​റ പ​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി വ​രെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ട​വ​റു​ക​ളു​ണ്ട്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി കൊ​ണ്ടു​പോ​കു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണൂ​ത്തി ആ​റു​വ​രി​പ്പാ​ത​യോ​ട് ചേ​ർ​ന്ന് ര​ണ്ടു​മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ താ​ഴ്ച​യി​ലും അ​ത്ര​ത​ന്നെ വീ​തി​യി​ലും ചാ​ൽ നി​ർ​മ്മി​ച്ചാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പൈ​പ്പ് സ്ഥാ​പി​ച്ച് അ​തി​നു​മു​ക​ള​ഇ​ൽ അ​ന്പ​ത് സെ​ന്‍റി​മീ​റ്റ​ർ ക​ന​ത്തി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേബി​ളു​ക​ൾ ക​ട​ത്തി​വി​ടു​ന്ന പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.



അ​തേ​സ​മ​യം ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ത​ക്ക ന​ട​പ​ടി​ക​ൾ ഉണ്ടാകണമെന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ​യാ​ണ് ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി കൊ​ണ്ടു​പോ​കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കേ​ര​ള​ത്തി​നു പുറമേ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​തു​വ​ഴി വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്.

Post a Comment

0 Comments