കോഴിക്കോട്: കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റെയ്ൽവേ സ്റ്റേഷൻ റോഡിലുള്ള പഴയ റെയിൽവേ ക്വാർട്ടേഴ്സിൽ നിന്നാണ് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്‍റെ മകൻ സുധീർ ബാബു(32)വിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ പ്രതിയായ നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ അഞ്ചിന് രാവിലെയാണ് സുധീർ കൊല്ലപ്പെട്ടതെന്ന് പ്രതി മൊഴി നൽകിയതായും മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും പൊലീസ് പറഞ്ഞു. കേസിൽ മറ്റൊരു പ്രതിക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസ് പരാതി നൽകിയിരുന്നു.
തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്കോഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. ചൊവ്വാഴ്ചയാണ് നൗഫലിനെ പൊലീസ് പിടികൂടിയത്. നൗഫല്‍ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ട് കുറച്ച് നാളുകളെ ആയൊള്ളൂ.
0 Comments