കോഴിക്കോട് : കഞ്ചാവുമായി വടകര സ്വദേശിയായ യുവാവിനെ താമരശേരിയില്‍ എക്സൈസ് സംഘം അറസ്റ്റ ചെയ്തു. താമരശേരി ചുങ്കത്തുനിന്നും 1.2 കിലോ കഞ്ചാവുമായി വടകര നാദാപുരം വിഷ്ണുമംഗലം സ്വദേശി ചെറിയ ചെമ്പോട്ടുമ്മല്‍ അരുണി(26)നെയാണ് താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. വേണുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
കഴിഞ്ഞയാഴ്ച 2.2 കിലോ കഞ്ചാവുമായി അറസ്റ്റിലായ താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി സജീഷ്‌കുമാറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് അരുണ്‍ അറസ്റ്റിലായത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
0 Comments