ദേശീയപാത ബൈപ്പാസ് വികസനം; പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു

ദേശീയപാത ബൈപ്പാസ്

കോഴിക്കോട്:നിര്‍മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ച കോഴിക്കോട്ടെ ദേശീയപതാ  ബൈപ്പാസ് റോഡ് ആറുവരിയായി വികസിപ്പിക്കുന്നത്  ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുക്കും. ഇതിനായി കരാറെടുത്ത ഹൈദരബാദ് ആസ്ഥാനമായുള്ള കമ്പനിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും സംയുക്ത കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ആറുവരിയായി വികസിപ്പിക്കാന്‍ 1700 കോടി രൂപയാണ് മുടക്കുമുതല്‍.രാമനാട്ടുകര മുതല്‍ വെള്ളങ്ങളം വരെയുള്ള   ബൈപ്പാസ് റോഡ്  ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള കരാറെടുത്തിരിക്കുന്നത് ഹൈദരാബാദിലെ കെ,എം,സി. കണ്‍സ്ട്രക്ഷഷന്‍സാണ്.എന്നാല്‍ നിര്‍മാണത്തിനുള്ള  ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ കരാര്‍ ഒപ്പിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ മറുവഴി തേടാന്‍ എന്‍.എച്ച്.എ തീരുമാനിച്ചു.  ടെണ്ടറില്‍ പങ്കെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനിയെ നിര്‍മാണം ഏല്‍പിക്കാനാണ് തീരുമാനം. ആദ്യഘട്ട ചര്‍ച്ചകളും പൂര്‍ത്തിയായി.ഇതിനായി കെ.എം.സിയെ കൂടി ഉള്‍പെടുത്തി സംയുക്ത കമ്പനി രൂപീകരിക്കും

30 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം. 28.4 കിലോമീറ്റർ ദൂരമുള്ള റോഡില്‍ ഒരു കിലോമീറ്റ്‍ ആറുവരിയാക്കാന്‍ 50.31 കോടി രൂപയാണ് മുടക്കുമുതല്‍. കരാ‍ർ തുകയുടെ 40% കേന്ദ്രസർക്കാർ നൽകും. ബാക്കിയുള്ള 60% കരാറുകാർ തന്നെ കണ്ടെത്തണം.  ഈ തുക  ഗഡുക്കളായി നല്‍കി ടോള്‍ പിരിവ് സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന   ഹൈബ്രിഡ് അന്വിറ്റി രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത മാസം 15 ന് മുമ്പ് ബാങ്ക് ഗ്യാരണ്ടി നല്‍കനായാല്‍  ഭൂമിയേറ്റെടുത്ത് പതിനെഞ്ചുകൊല്ലം കഴിഞ്ഞിട്ടും നടക്കാത്ത ആറുവരിപാതയെന്ന സ്വപ്നം  യാഥാര്‍ത്യത്തിലേക്ക് എത്തും.

Post a Comment

0 Comments