കോഴിക്കോടിന് ക്വിസിൽ ലോകറെക്കോഡ്


കോഴിക്കോട്: കോഴിക്കോട് വേദിയൊരുക്കിയ ക്വിസ് ഫെസ്റ്റിവലിന് ലോകറെക്കോഡ്‌. ഗവ. മെഡിക്കൽ കോളേജിൽ നവംബർ ഒമ്പതുമുതൽ നാലു ദിവസങ്ങളിലായി നടന്ന റിവർബരേറ്റ് 12.0 ക്വിസ് ഫെസ്റ്റിവലിനാണ് ഏറ്റവുമധികം ഓൺ സ്റ്റേജ് ക്വിസ് മത്സരങ്ങൾ നടത്തിയതിനുള്ള റെക്കോഡ് ലഭിച്ചത്. ലോക ക്വിസിങ്ങിലെ ഔദ്യോഗിക സംഘടനയായ, ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്വിസിങ്‌ അസോസിയേഷനാണ് (ഐ.ക്യു.എ.) റെക്കോഡ് പ്രഖ്യാപിച്ചത്.
നൂറ്‌ ഓൺലൈൻ ക്വിസുകളും 25 സ്റ്റേജ് ക്വിസുകളും ഉൾപ്പെട്ട റിവർബരേറ്റ് ഫെസ്റ്റിവലിൽ കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു. ജില്ലാ ഭരണകൂടം, റെയ്‌സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ ക്യു ഫാക്ടറിയും മെഡിക്കൽ കോളേജും ചേർന്നാണ് റിവർബരേറ്റ് സംഘടിപ്പിച്ചത്.

ഐ.ക്യു.എ. ഏഷ്യാ ഡയറക്ടരുടെ സാക്ഷ്യപത്രം ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന രക്ഷാധികാരി കമാൽ വരദൂർ, കളക്ടർ ശീറാം സാംബശിവറാവുവിന് കൈമാറുന്നു

ഐ.ക്യു.എ. ഏഷ്യാ ഡയറക്ടരുടെ സാക്ഷ്യപത്രം ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന രക്ഷാധികാരി കമാൽ വരദൂർ, കളക്ടർ ശീറാം സാംബശിവറാവുവിന് കൈമാറി. ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ദക്ഷിണേന്ത്യാ ഡയറക്ടർ സ്നേഹജ് ശ്രീനിവാസിന്റെ സാന്നിധ്യത്തിൽ ക്യു ഫാക്ടറിക്കുള്ള സാക്ഷ്യപത്രം ഡയറക്ടർ എം. റഷീദ് ഏറ്റുവാങ്ങി.

Post a Comment

0 Comments