ബാലുശ്ശേരി ഡയാലിസിസ് സെന്റർ 26-ന് പ്രവർത്തനം തുടങ്ങുംബാലുശ്ശേരി:താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായ ഡയാലിസ് സെന്റർ 26-ന് പ്രവർത്തനം ആരംഭിക്കും. രോഗികൾക്ക് തിങ്കളാഴ്ച മുതൽ ഡയാലിസിസ് സെന്ററിന്റെ സേവനത്തിനായി അപേക്ഷിക്കാം.അപേക്ഷാഫോറം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും താലൂക്ക് ആശുപത്രിയിൽ നിന്നും തിങ്കളാഴ്ച മുതൽ ലഭ്യമാവും. പ്രവർത്തനം ആരംഭിക്കുന്ന സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബറിൽ ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിക്കും. ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമാകും. ഡയാലിസ് സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന സ്നേഹാർദ്രം ട്രസ്റ്റിന്റെ ബ്ലോക്ക്തല യോഗത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

ട്രസ്റ്റ് കൺവീനർ പി.കെ. ശശീന്ദ്രൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് പ്രവർത്തനത്തെ സംബന്ധിച്ച് ഡോ. അനിൽകുമാർ വിശദീകരിച്ചു. ട്രസ്റ്റ് ട്രഷറർ വി.എം. കുട്ടികൃഷ്ണൻ, അംഗങ്ങളായ പി. സുധാകരൻ, സി.പി. ബഷീർ, പി. ബിജീഷ്, എൻ.പി. രാമദാസ്, എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments