സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും-ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍കോഴിക്കോട്:സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കക്കോടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഹോമിയോ-ആയുര്‍വ്വേദ ആശുപത്രികള്‍ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തിലും ആയുര്‍വ്വേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കക്കോടി ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനത്തോടെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ പ്രധാന ചികിത്സാസൗകര്യങ്ങള്‍ ഒരു ചുറ്റുമതിലിനുള്ളില്‍ തന്നെ സാധ്യമായിരിക്കുകയാണ്  കക്കോടിയില്‍.  മാതൃക ഡിസ്‌പെന്‍സറിക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഹോമിയോ ഡിസ്‌പെന്‍സറിക്കുള്ള പുതിയ കെട്ടിടം പണിതിട്ടുള്ളത്. പഞ്ചായത്തിന്റെ 13 സെന്റ് സ്ഥലത്ത് ഹോമിയോ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ആയ 57 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ ചോയികുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ താഴത്തയില്‍ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ശോഭീന്ദ്രന്‍, കക്കോടി  ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ഷാഹിദ, സ്ഥിരം സമിതി അംഗങ്ങളായ ശ്രീലത ബാബു, വിജില കെ, മോഹനന്‍ മേലാല്‍,  വാര്‍ഡ് മെമ്പര്‍ എം രാജേന്ദ്രന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  വി. മുകുന്ദന്‍, എം കെ നാരായണന്‍ , മാടിച്ചേരി ഗംഗാധരന്‍ ,  ടി ഹസ്സന്‍, ജാഫര്‍ വളപ്പില്‍, സുധീര്‍ മലയില്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയാന  തുടങ്ങിയവര്‍ സംസാരിച്ചു. ഹോമിയോ ഡിഎംഒ ഡോ. പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Post a Comment

0 Comments