വയനാട് ചുരം നിരീക്ഷണത്തിന് ഇനി ക്യാമറാ കണ്ണുകളും

CCTV ക്യാമറ സ്വാപിക്കുന്നു


താമരശ്ശേരി:വയനാട് ചുരത്തിലെ നിരീക്ഷണത്തിൻ ഇനി CCTV ക്യാമറകളും. അടിവാരം -വയനാട് ചുരം സംരക്ഷണ സമിതിയുടെ നിരന്തരമായ ഇടപെടലിന്റെയും, നിവേദനത്തിന്റെയും ഫലമായി ,13 -10 - 17-ന് കോഴിക്കോട് കലക്ട്രേറ്റിൽ വച്ച് ചേർന്ന ഉന്നതതല യോഗത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ചുരത്തിൽ CCTV സ്ഥാപിക്കുന്ന കാര്യം ചുരം സംരക്ഷണ സമിതി ഭാരവാഹികൾ നിർദ്ദേശം വയ്ക്കുകയും നിർദ്ദേശം അംഗീകരിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ചുരം സംരക്ഷണ സമിതി ഭാരവാഹികൾ നിരവധി സ്വകാര്യ സംരംഭകരുമായി ഈ കാര്യം ചർച്ച ചെയ്യുകയും ബഹു: കോഴിക്കോട് ജില്ലാ കലക്ടറുടെയും, ചുരം സംരക്ഷണ സമിതിയുടെയും അഭ്യർത്ഥന മാനിച്ച് ശ്രീ: M. K : മുഹമ്മദ് (MD - വൈത്തിരി വില്ലേജ് റിസോർട്ട്) ചുരം പോലീസ് ഔട്ട് പോസ്റ്റിലും മറ്റു ഭാഗങ്ങളിലും CCTV ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു.ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 4 മണിക്ക്  ബഹു: താമരശ്ശേരി DYSP: ശ്രീ ബിജുരാജ് നിർവ്വഹിക്കുന്നു. ചടങ്ങിൽ ശ്രീ: M .K .മുഹമ്മദ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി (ബ്ലോക്ക് പ്രസിഡണ്ട് ഇൻചാർജ്, ) ശ്രീമതി.അംബിക മംഗലത്ത് (പ്രസിഡണ്ട് പുതുപ്പാടി) ശ്രീ: വി.ഡി.ജോസഫ് (ജില്ലാ പഞ്ചായത്ത് അംഗം), ശ്രീ അഷ്റഫ് ഒതയോത്ത്, ശ്രീ: രാജേഷ് മാസ്റ്റർ ( ബ്ലോക്ക് മെമ്പർമാർ ), ശ്രീമതി: ഐബി റെജി (ചെയർപേഴ്സൻ, പുതുപ്പാടി;) ശ്രീ: അബ്ദുൾ സലാം (മുത്തു,) ശ്രീ: Pv മുരളീധരൻ (ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ), ഫോറസ്റ്റ് റേഞ്ച് ഓഫീസർ - താമരശ്ശേരി, സബ് ഇൻസ്പെക്ടർ താമരശ്ശേരി, സബ് ഇൻസ്പെക്ടർ ട്രാഫിക്ക് പോലീസ്, എന്നിവർ സംബന്ധിക്കും.

Post a Comment

0 Comments