കോഴിക്കോട് ജില്ലാ കലോത്സവം ചൊവ്വാഴ്ച മുതൽ വടകരയിൽകോഴിക്കോട്:ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ രചനാമത്സരം 13 മുതൽ 15 വരെയും കലാമത്സരങ്ങൾ 21 മുതൽ 23 വരെയും നടക്കും. രചനാ മത്സരങ്ങൾ എല്ലാ ജില്ലകളിലും ഒരേ സമയമാണ് നടക്കുക. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ സംസ്‌ഥാനതല മത്സരം ഒഴിവാക്കി ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത രചനകൾ തന്നെ സംസ്‌ഥാനതലത്തിലും പരിഗണിക്കുകയാണ് ചെയ്യുക.രചനാമത്സരങ്ങൾ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, എംയുഎം ഹയർസെക്കൻഡറി സ്കൂൾ, ബിഇഎം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ഇന്റർനെറ്റ് സൗകര്യമുള്ള സ്‌മാർട്ട് ക്ലാസ് മുറികളിലാണ് മത്സരങ്ങൾ നടത്തുക. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വേദിയിൽ എത്തണമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.

Post a Comment

0 Comments