താമരേശരിയിൽ കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി  യുവാവിനെ താമരേശരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. പി. വേണുവും സംഘവും അറസ്റ്റ് ചെയ്തത്. 150ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് സംഘം പിടിച്ചെടുത്തു.പുനൂര്‍, അവേലം, തച്ചംപൊയില്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഷെഹനാദിനെ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് വലയിലാകുന്നത്. യുവാവിനെ താമരശേരി കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജയിംസ് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ  നൗഫല്‍, ജിനീഷ്, അശ്വന്ത് വിശ്വന്‍, മനോജ് കുമാര്‍, ഡ്രൈവര്‍ സുബൈര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments