കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട്: തിരുവമ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കൽ വരതായിൽ റഷീദ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ഇയാളുടെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.തിരുവമ്പാടി പുന്നക്കൽ ടൗണിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് അപകടം നടന്നതിന്റെ ലക്ഷണം ഒന്നും സംഭവ സ്ഥലത്ത് ഇല്ലെന്ന് പൊലീസ് പറയുന്നു. തിരുവമ്പാടി പൊലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments