യാത്ര വീണ്ടും തുടരാൻ അനുമതി കാത്ത് ഗുജറാത്തിൽ നിന്നു ലോഹമണൽബേപ്പൂർ:ജിയോളജി വകുപ്പ് അനുമതിക്കുള്ള നടപടി നീളുന്നതിനാൽ തുറമുഖത്ത് ഇറക്കിയ ലോഹമണൽ കൊണ്ടുപോകാനായില്ല. ഒരാഴ്ച മുൻപു ഗുജറാത്തിൽ നിന്നെത്തിച്ച മണൽ പുതിയ വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴ പെയ്താൽ ഇവ വാർഫിൽ പരക്കുമെന്ന ആശങ്കയുണ്ട്. കോയമ്പത്തൂരിലെ കമ്പനികളിൽ ഗ്ലാസ് അധിഷ്ഠിത ഉൽപന്ന നിർമാണത്തിനുള്ളതാണു ലോഹമണൽ. എം.വി. ഭാസ്കർ എന്ന കപ്പലിൽ 1850 ടൺ സിലിക്ക സാൻഡാണു ബേപ്പൂരിൽ എത്തിച്ചത്. ലോറികളിൽ കോയമ്പത്തൂർക്കു കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും നടപടിക്രമങ്ങൾ വൈകുകയാണ്.


Post a Comment

0 Comments