കോരപ്പുഴപാലം പുതുക്കി പണിയൽ; സാങ്കേതിക അനുമതി ലഭിച്ചു;നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും


കോഴിക്കോട്:ദേശീയപാത 66-ല്‍ കോഴിക്കോടിനും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച കോരപ്പുഴപാലം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് പുതിയ പാലം പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചു. 27.17 കോടി (27,17,91,620) രൂപ അടങ്കല്‍ തുകയില്‍  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും.പാലം പുതിക്കി പണിയുമ്പോള്‍ ഉണ്ടാവുന്ന യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മംഗലാപുരം ഭാഗത്തേക്കും തിരിച്ചും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കോരപ്പുഴപാലം വഴ കടന്നു പോകുന്നത്. പാലത്തിന്റെ ശോച്യാവസ്ഥയും വീതി കുറവും കാരണം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവായിരുന്നു. പാലം പതുക്കി പണിയുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.

Post a Comment

0 Comments